Published on: 01/01/1840IST

പുരാതന ചരിത്രം

User Image Sijo K Jose Last updated on: 16/4/2024, Permalink

തളിയൻ വളപ്പായിരുന്നു ചെമ്പംതൊട്ടിയിലെ ഏക നിലം ഭൂമി , അവിടെ ഒരു 100 വർഷം മുമ്പേ മുതൽ നെൽകൃഷി ചെയ്തിരുന്നു എന്നാണ് കരുതേണ്ടത് .
കുടിയേറ്റക്കാർ വരുന്നതിനു മുമ്പ് ചുരുക്കം ചിലസ്ഥലങ്ങളിൽ ആൾ താമസമുണ്ടായിരുന്നു. ഏതോ കാരണത്താൽ അവർ അവിടെനിന്നും താമസം ഒഴിവായി പോയതാണ്( വസൂരി വന്നതാണെന്ന് പറയപ്പെടുന്നു) . കൊക്കായി ഭാഗത്ത് ഒരമ്പലത്തിൻെറ അവശിഷ്ടങ്ങളും പ്രതിഷ്ഠയും ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്.
തോട്ടുചാലി സാർ കൊച്ചേട്ടൻ എന്നിവരുടെ സ്ഥലങ്ങളിലും , കൊക്കായിയിൽ ഉള്ള പല സ്ഥലങ്ങളിലും, മണിമല ദേവസ്യ യുടെ സ്ഥലത്തും, വാഴവേലി കുഞ്ഞമ്മച്ചൻെറ സ്ഥലത്തും ആശാരി വിജയനും മറ്റും താമസിക്കുന്ന സ്ഥലത്തും കുടിയേറ്റക്കാർ വരുന്നതിനു വളരെ മുമ്പ് കൃഷി ചെയ്തിരുന്നു .
മേൽ സൂചിപ്പിച്ച തളിയൻ വളപ്പ്‌ എന്നു പേരു വന്നത്‌, മനസിലാക്കുന്നിടത്തോളം ചെമ്പന്തൊട്ടിയിലെ മിക്ക സ്തലങ്ങളുടെയും ഉടമസ്തർ നിടിയെങ്ങ യിലുള്ള "തളിയിൽ" വീട്ടുകാരുടെതായിരുന്നു. അവർ നിടിയേങ്ങ അംശം അധികാരിയും ആയിരുന്നുവെന്ന് മനസിലാക്കുന്നു. അവരിൽ നിന്നും കുറ്റ്യാത്ത്‌ കുഞ്ഞേട്ടനും മറ്റും ഏക്കറിനു 33 രൂപ പ്രകാരം 100 ഏക്കറോളം സ്തലം വാങ്ങിയിരുന്നതായും കാണുന്നു.
തളിയൻ വീട്ടുകാർ കര കൃഷിയും കണ്ടം കൃഷിയും ചെയ്തിരുന്ന സ്ഥലം തളിയൻ വളപ്പ് എന്ന് അറിയപ്പെട്ടു . വളപ്പെന്നു പറഞ്ഞാൽ കുരുമുളക് തെങ്ങ് കമുക് മാവ് പ്ളാവ് തുടങ്ങിയവ കൃഷി ചെയ്യുകയും ചുറ്റും മൺകയ്യാല യൊക്കെ വെച്ച് സംരക്ഷിക്കുകയും ചെയ്യുന്ന സ്ഥലമെന്നാണ് അർത്ഥം ........തളിയൻ വീട്ടുകാരുടെ കൃഷിസ്ഥലം . അക്കാലത്ത് സ്ഥലത്തെ പ്രധാന ജൻമിയായിരുന്നു അധികാരി (തളിയിൽ വീട്ടുകാരുടേതായതുകൊണ്ടാവാം തളിയൻ വളപ്പ്‌ എന്ന പേരു വന്നത്‌.)
16/4/2024 | | Permalink